രണ്ട് ദിവസത്തെ കുതിപ്പിന് പിന്നാലെ സ്വർണവിലയിൽ വൻ ഇടിവ്… പവന് ഒറ്റദിവസം കുറഞ്ഞത്….

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. തുടർച്ചയായ രണ്ട് ദിവസത്തെ വിലവർധനയ്ക്ക് പിന്നാലെയാണ് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 2,360 രൂപയും ഗ്രാമിന് 295 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 91,360 രൂപയായി. ഗ്രാമിന് 11,420 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലെ ഈ ഇടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് ഉയരാനുള്ള സാധ്യതകളും സർക്കാർ ബോണ്ടുകളുടെ ഇടയീലുണ്ടാകുന്ന വർധനയും സ്വർണവിപണിക്ക് തിരിച്ചടിയായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ ആവശ്യകതയെയും വിലയെയും ഇത്തരം സാമ്പത്തിക ഘടകങ്ങൾ സ്വാധീനിക്കാറുണ്ട്. നവംബർ അഞ്ചിന് ഒരു പവൻ സ്വർണത്തിന്റെ വില 1,07,080 രൂപയായിരുന്നു. എന്നാൽ പിന്നീട് വിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. കഴിഞ്ഞയാഴ്ചയോടെ പവന്റെ വില ഒരു ലക്ഷം രൂപയിൽ താഴെയെത്തി. ഇപ്പോഴിതാ വീണ്ടും വലിയ ഇടിവ് രേഖപ്പെടുത്തിയതോടെ സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമാകുകയാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ.

ഓരോ വർഷവും വൻതോതിൽ സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കാറുണ്ട്. കേരളത്തിലെ സ്വർണവിലയെയും ആഗോള വിപണിയിലെ ചലനങ്ങൾ സ്വാധീനിക്കുന്നു. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നാൽ കേരളത്തിലും അതേ അനുപാതത്തിൽ വില ഉയരണമെന്നില്ല. രൂപയുടെ മൂല്യം, ഇറക്കുമതി തീരുവ, നികുതികൾ, പ്രാദേശിക വിപണിയിലെ ആവശ്യകത തുടങ്ങിയ ഘടകങ്ങളും ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കും.

Related Articles

Back to top button