യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവി വിവാദം; നേതൃനിരയിലേക്ക് എത്തുന്നത് തടഞ്ഞു, ചവട്ടി അരച്ച് മാറ്റി നിർത്തി..

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരി​ഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് ജെഎസ് അഖിൽ. സംസ്ഥാന നേതൃനിരയിലേക്ക് എത്താതിരിക്കാൻ ഇടപെടലുകൾ നടന്നുവെന്നും ചവട്ടി അരച്ച് മാറ്റി നിർത്തിയെന്നും ജെഎസ് അഖിൽ പറഞ്ഞു. അതിൽ വിഷമം ഉണ്ട്. ഒരു വിവാദത്തിലും പങ്കാളിയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ജെഎസ് അഖിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതികരിക്കാൻ ആഗ്രഹിച്ചിരുന്ന ആളല്ല. യൂത്ത് കോൺ. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിന്റ വിഷമം ഉണ്ട്. ഉമ്മൻചാണ്ടിക്ക് വിഷമം ഉണ്ടായിരുന്നു. കൂടുതൽ പ്രശ്നം ഉണ്ടാക്കാതെ മാറി നിന്നത് ഉമ്മൻ ചാണ്ടിക്ക് വേദന ഉണ്ടാക്കാതിരിക്കാൻ വേണ്ടിയായിരുന്നു. സംസ്ഥാന നേതൃനിരയിലേക്ക് എത്താതിരിക്കാൻ ഇടപെടലുകൾ നടന്നു. ചവട്ടി അരച്ച് മാറ്റി നിർത്തി. അതിൽ വിഷമം ഉണ്ട്. ഒരു വിവാദത്തിലും പങ്കാളിയാകാൻ ഉദ്ദേശിക്കുന്നില്ല. ഉണ്ണിത്താൻ പറഞ്ഞതിന് പിന്നാലെ നടക്കുന്നത് വലിയ സൈബർ ആക്രമണമാണെന്നും അഖിൽ പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ ആദർശ രാഷ്ടീയത്തിനൊപ്പമാണ്. ജനം എന്ത് ആഗ്രഹിക്കുന്നു എന്നതിന് അനുസരിച്ചാകണം തെരഞ്ഞെടുപ്പ്. കഴക്കൂട്ടത്ത് ബിജെപി ജയിച്ച് നിൽക്കുന്ന കാര്യം ഓർക്കണം. ഉമ്മൻ ചാണ്ടിയുടെ ലിസ്റ്റ് ഒരു രാത്രി കൊണ്ട് വെട്ടി. അതിന് പിന്നിൽ ആരെന്ന് അന്വേഷിച്ചാൽ മനസിലാകും. കുതികാലുവെട്ടുകൾക്ക് പ്രാധാന്യം കൊടുക്കുന്ന രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയം ആയിരുന്നില്ല ഉമ്മൻചാണ്ടി സാറിൻറെ ആദർശ രാഷ്ട്രീയം. പാർട്ടി വിരുദ്ധമായ അഭിപ്രായം തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. ഇന്ന് രാവിലെ 11 മുതൽ താൻ നേരിടുന്നത് ഭയങ്കര സൈബർ ആക്രമണമാണ്. ചില ആളുകൾ തീരുമാനിക്കുന്ന കാര്യം മാത്രമേ നടക്കാവൂ എന്നത് ശരിയല്ലെന്നും ജെഎസ് അഖിൽ പറഞ്ഞു.

Related Articles

Back to top button