കുന്നമംഗലത്ത് വർക് ഷോപ്പിനും സ്പെയർപാർട്സ് കടയ്ക്കും വൻ തീപിടിത്തം….

കോഴിക്കോട് കുന്നമംഗലത്ത് പെരിങ്ങളം മിൽമ ഹെഡ് ഓഫീസിന് സമീപം പ്രവർത്തിച്ചിരുന്ന വർക് ഷോപ്പിനും സ്പെയർപാർട്സ് കടയ്ക്കും വൻ തീപിടിത്തമുണ്ടായി. തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെയായിരുന്നു സംഭവം. ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിലാണ് തീ പടർന്നത്. അപകടത്തിൽ ഏകദേശം 13 ബൈക്കുകളും 20 ലക്ഷം രൂപയോളം മൂല്യമുള്ള സ്പെയർപാർട്സ് സാധനങ്ങളും പൂർണ്ണമായും കത്തിനശിച്ചു. തൊട്ടടുത്തുള്ള ഹോട്ടലിലേക്കും ഫർണിച്ചർ കടയിലേക്കും എടിഎമ്മിലേക്കും തീ പടരാതിരിക്കാൻ ഒന്നര മണിക്കൂർ നീണ്ട കഠിന ശ്രമം വേണ്ടിവന്നു.

Related Articles

Back to top button