ആണവായുധ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിക്കാൻ റഷ്യ…

ആണവായുധ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിക്കാൻ റഷ്യ പദ്ധതിയിടുന്നതായി ജർമ്മൻ മാധ്യമങ്ങൾ. സ്പുട്നിക്ക് – എസ് ഉപഗ്രഹമായിരിക്കും ഇതിന് ഉപയോ​ഗിക്കുകയെന്നും ഈ വർഷം തന്നെ വിക്ഷേപണം നടന്നേക്കുമെന്നുമാണ് റിപ്പോർട്ട്. നാറ്റോ രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളാണ് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം 2024-ൽ, ഇതേ ആരോപണം യുഎസ് നടത്തിയിരുന്നെങ്കിലും റഷ്യ ഇക്കാര്യം നിഷേധിച്ചിരുന്നു.

സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സിസ്റ്റം നശിപ്പിക്കാനാണ് റഷ്യയുടെ ഇത്തരം നീക്കമെന്നായിരുന്നു 2024ൽ യുഎസ് ആരോപണം ഉന്നയിച്ചത്. യുക്രേനിയൻ സൈന്യം നിലവിൽ ആശ്രയിക്കുന്നത് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സംവിധാനത്തെയാണ്‌. ജർമനിയുടെ രഹസ്യാന്വേഷണ ഏജൻസിയായ ബി.എൻ.ഡി ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ വിഭാഗങ്ങൾ കൈമാറിയ വിവരങ്ങൾ പ്രകാരം, ‘സ്പുട്നിക്-എസ്’ എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം വർഷങ്ങൾക്കുമുമ്പ് നിർമിച്ചതാണ്. നിലവിൽ മോസ്കോ മേഖലയിലാണ് ഉപഗ്രഹം സൂക്ഷിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button