കൊച്ചിയിൽ സിനഗോഗിന് സമീപത്ത് തീയിട്ട സംഭവം…പ്രതി എൻഐഎ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയിൽ സിനഗോഗിന് സമീപത്ത് തീയിട്ട സംഭവത്തിൽ പ്രതി എബിൻ പോൾ എൻഐഎ കസ്റ്റഡിയിൽ. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ഭീകരവാദ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും സ്ഥാപിക്കുന്നതിനും ഡിജിറ്റൽ തെളിവുകളും എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങളും പരിശോധിക്കുന്നതിനും കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ച വസ്തുക്കൾ വീണ്ടെടുക്കുന്നതിനുമാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. എബിന് തീവ്രവാദ ബന്ധമുണ്ടെന്ന തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. എബിനെതിരെ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു.



