പോപ്കോണിൽ ഉപ്പ് കുറഞ്ഞതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കാനെത്തിയ പോലീസിന് നേരെ..

കോഴിക്കോട് ബീച്ചിൽ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ട് കച്ചവടക്കാർക്കെതിരെ കേസെടുത്തു. പോപ്കോണിൽ ഉപ്പ് കുറഞ്ഞതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കാനെത്തിയ പോലീസിന് നേരെയാണ് കയ്യേറ്റമുണ്ടായത്. വെള്ളയിൽ സ്വദേശികളായ നംഷാദ്, മുഹമ്മദ് ഇർഫാൻ എന്നിവർക്കെതിരെയാണ് കേസ്. ഇവർ ഒളിവിലാണ്. പോപ്കോണിൽ ഉപ്പ് കുറഞ്ഞു എന്ന് ആരോപിച്ചായിരുന്നു കച്ചവടക്കാരും വാങ്ങിയവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്. തർക്കം പരിഹരിക്കാനാണ് യദു, വൈശാഖ് എന്നീ പോലീസ് ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ പോലീസുകാരെ കച്ചവടക്കാർ മർദിക്കുകയായിരുന്നു. ഇരുവർക്കും പരിക്കേറ്റിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.



