രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ പടയൊരുക്കം…

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിൽ നേതാക്കൾക്കിടയിൽ തർക്കം. ബിജെപിയിൽ എത്തുന്നവർ തിരികെ പോകുന്നത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വീഴ്ചയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. കൊഴിഞ്ഞു പോകുന്നവരുമയി സമവായ ചർച്ച നടത്താൻ പോലും അധ്യക്ഷൻ നാട്ടിൽ ഇല്ലെന്ന് വിമർശനം. നേമം മണ്ഡലം ബിജെപിക്ക് നഷ്ടമാകുമെന്നും ബിജെപി നേതാക്കൾ പറയുന്നു. പല വിഷയങ്ങളിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ സംസ്ഥാന അധ്യക്ഷൻ നാട്ടിൽ ഉണ്ടാകാറില്ല. സംസ്ഥാനത്ത് അധ്യക്ഷൻ്റെ അസാന്നിധ്യം പാർട്ടിക്ക് ദോഷം ചെയ്യും. പാർട്ടി യോഗങ്ങൾ ചേരാത്തതിലും നേതാക്കൾക്ക് അതൃപ്ത്തിയുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ വീഴ്ച കേന്ദ്രത്തെ അറിയിക്കാനും ഒരു വിഭാഗം നേതാക്കൾ തയ്യാറെടുക്കുകയാണ്.



