അരിയിൽ ഷുക്കൂർ വധക്കേസ്…ശിക്ഷിക്കപ്പെട്ടവരിൽ അച്ഛനും മകനും…

അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതി ശിക്ഷ വിധിച്ചവരിൽ അച്ഛനും മകനും. 25-ാം പ്രതി വി.വി മോഹനന്റെ മകനാണ് 15ാം പ്രതി ഷിജിൻ മോഹൻ. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാവിധി കോടതി ഇന്ന് വിധിച്ചിരുന്നു. ഇതോടെയാണ് ഇരുവരും ഒരേ കേസിൽ ശിക്ഷിക്കപ്പെടുന്നത്.കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തവും ആറ് പ്രതികൾക്ക് ജാമ്യവുമാണ് വിധിച്ചിരിക്കുന്നത്. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, 10-ാം പ്രതി എം.വി ദിനേശൻ, 12-ാം പ്രതി ബിജുമോൻ, 15-ാം പ്രതി ഷിജിൻ മോഹൻ എന്നീ ഏഴ് പ്രതികൾക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Related Articles

Back to top button