ഡോ. ഡി സജിത്ത് ബാബുവിനെ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് മാറ്റി…

തിരുവനന്തപുരം: ഡോ. ഡി സജിത്ത് ബാബുവിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അതൃപ്തി പ്രകടിപ്പിച്ച ഉദ്യോഗസ്ഥനാണ് ഡി സജിത്ത് ബാബു. മുഹമ്മദ് ഹനീഷിനെ വിദ്യാഭ്യാസ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായി നേരത്തെ സർക്കാർ നിയമിച്ചിരുന്നു. ഡോ. ഡി സജിത് ബാബു സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി തിരഞ്ഞെടുത്തിരുന്നു.
കൃഷിശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള ഡോ. ഡി സജിത്ത് ബാബു, കാസർകോട് ജില്ലാ കലക്ടർ, ദേശീയ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സപ്ലൈകോ കമ്മീഷണർ, മൃഗസംരക്ഷണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ രജിസ്ട്രാർ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്..



