റിയാദിലെ ഫിനാൻഷ്യൽ സെൻ്റർ ടവറിന് നേരെ ഹൂതി ആക്രമണം….

സൗദി തലസ്ഥാനമായ റിയാദിലെ ഫിനാൻഷ്യൽ സെന്റർ ടവറിന് നേരെ ഹൂതി ആക്രമണം. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. ആളപായമോ പരുക്കോ ഇല്ല. നേരത്തെ തെക്കൻ മേഖലയിലും, റിയാദിലും മിസൈലുകൾ തകർത്തിരുന്നു. യെമനിൽ ഹൂതികളുടെ മിസൈൽ ലോഞ്ചർ തകർത്തതായി സഖ്യസേന അറിയിച്ചിരുന്നു.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ഒരു സാമ്പത്തിക കേന്ദ്രത്തെയും ലക്ഷ്യമാക്കി ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടതായി ഹൂതി സൈനിക വക്താവ് യഹ്യ സരിയ അറിയിച്ചു. യെമനിലെ സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ സൗദി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് ഈ ആക്രമണമെന്ന് യഹ്യ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യെമനിലെ വിവിധ ഭാഗങ്ങളിലായി 87 ആക്രമണങ്ങൾ നടന്നെന്ന് യഹ്യ പറഞ്ഞു.



