ഡോക്ടറെ ആക്രമിച്ച കേസ്… യുവ നടിയടക്കം മൂന്ന് പ്രതികൾക്ക്…

കൊച്ചി: കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ യുവ നടിയടക്കം മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ച് എറണാകുളം ജില്ലാ സെഷൻസ് കോടതി. യുവ നടി, നടൻ ബിപിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ മജിസ്‌ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പിനായി കൊണ്ടുപോകണമെന്നും പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്. തുടർന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതികൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പണം കവരാൻ ശ്രമിച്ചെന്നും മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്നുമാണ് കേസ്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. ഇതിൽ മൂന്ന് പേരെ മാത്രമാണ് പോലീസിന് പിടികൂടാനായത്. മറ്റ് പ്രതികളെല്ലാം ഒളിവിലാണെന്നാണ് വിവരം.

Related Articles

Back to top button