പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച സംഭവം.. പിടിയിലായത്…

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിലായി. സംഭവത്തിൽ ബീഹാർ ഭാഗൽപൂർ സ്വദേശിയായ സൌരഭ് കുമാർ എന്നയാളെയാണ് പോലീസ് പിടികൂടിയത്. അതിക്രമത്തിന് ഇരയായ കുഞ്ഞിന്റെ മാതാപിതാക്കളുടെ കുടുംബ സുഹൃത്താണ് ഇയാൾ. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ഋഷികേശിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതിക്രമത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിക്കായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു, ഇതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തി ഹരിദ്വാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.



