ഭാര്യയെ കഴുത്തിൽ വെട്ടി പരുക്കേൽപ്പിച്ച ശേഷം പൊലീസ് ക്യാംപ് ജീവനക്കാരൻ തൂങ്ങിമരിച്ചു

പത്തനംതിട്ട: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയ്ക്ക് വെട്ടേറ്റ സംഭവത്തിന് പിന്നാലെ അടൂർ പൊലീസ് ക്യാംപിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏറത്ത് ഉടയാൻവിളയിൽ വാടകയ്ക്ക് താമസിക്കുന്ന ജഗദീഷ് (55) ആണ് മരിച്ചത്. അടൂർ പൊലീസ് ക്യാംപിലെ സിഎപി ഫോളോവർ ജീവനക്കാരനായിരുന്നു. കുടുംബവഴക്കിനിടെ ജഗദീഷ് ഭാര്യയുടെ കഴുത്തിന് വെട്ടി പരുക്കേൽപ്പിച്ചതായാണ് വിവരം. പരുക്കേറ്റ ഭാര്യയെ ആശുപത്രിയിൽ എത്തിക്കുന്നതിനായി കൊണ്ടുപോയ സമയത്താണ് ജഗദീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button