ദിശതെറ്റിയെത്തിയ വാൻ ബൈക്കിലിടിച്ചു… എഎസ്ഐക്ക്….

അടൂർ: ദിശതെറ്റിയെത്തിയ വാൻ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ പൊലീസുകാരന് പരിക്കേറ്റു. പത്തനംതിട്ട എ.ആർ. ക്യാമ്പിലെ എഎസ്ഐ ബി. സുരേഷ് കുമാർ (51) ആണ് പരിക്കേറ്റത്. എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. വടക്കടത്തുകാവ് ജങ്ഷന് സമീപം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുരേഷ് കുമാറിന്റെ ബൈക്കിലേക്ക് എതിർദിശയിൽനിന്നെത്തിയ വാൻ ഇടിക്കുകയായിരുന്നു. വാൻ ദിശതെറ്റി എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ വാനിലുണ്ടായിരുന്നവർ വാഹനത്തിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരാണ് പരിക്കേറ്റ സുരേഷ് കുമാറിനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.



