സഹകരണ വാരാഘോഷ വിവാദത്തിന് പിന്നാലെ തീരുമാനം മാറ്റി… കുഞ്ഞികൃഷ്ണൻ തന്നെ…

കണ്ണൂർ: പയ്യന്നൂരിലെ സഹകരണ വാരാഘോഷ പരിപാടിയിൽ നിന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎയെ ഒഴിവാക്കിയ നടപടി തിരുത്തി സംഘാടകർ. സഹകരണ വകുപ്പിന്റെ ഇടപെടലിനെത്തുടർന്ന് കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റർ പുറത്തിറക്കി. നഗരസഭാ ചെയർമാൻ സരിൻ ശശിയെയായിരുന്നു നേരത്തെ പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.

കുഞ്ഞികൃഷ്ണനെ ഒഴിവാക്കിയത് വിവാദമായതോടെയാണ് സഹകരണ വകുപ്പ് ഇടപെട്ടത്. എംഎൽഎയെയോ എംപിയെയോ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്ന് നിർദേശിച്ച് സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റർ തയ്യാറാക്കിയത്. സിപിഎം നിർദേശപ്രകാരമാണ് കുഞ്ഞികൃഷ്ണനെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്നായിരുന്നു ഉയർന്ന ആരോപണം. തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നാളെയാണ് പയ്യന്നൂരിൽ സഹകരണ വാരാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.

Related Articles

Back to top button