ചാല സ്വർണ്ണ കവർച്ച….കുരുക്ക് മുറുകുന്നു…

തിരുവനന്തപുരം: ചാലയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ മാളവിക ജ്വവല്ലറി ഉടമ ജയറാമിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസെടുത്ത് പൊലീസ്. മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്വര്‍ണം വാങ്ങിയശേഷം പണം നല്‍കാതെ ജയറാം തട്ടിപ്പ് നടത്തിയതായി പരാതി ലഭിച്ചു. ഇതുവരെ 40 ഓളം പരാതികളാണ് ജയറാമിനെതിരെ ലഭിച്ചിട്ടുള്ളത്. പരാതി ഉയരുന്നതോടെ പണം നല്‍കി കേസില്‍ നിന്ന് ഒഴിവാകുന്നതാണ് പതിവെന്നും പൊലീസ് പറഞ്ഞു. ചാലയിലെ സ്വര്‍ണ കവര്‍ച്ച സാമ്പത്തിക നേട്ടത്തിനു വേണ്ടി മാത്രമുള്ള മോഷണമായിരുന്നില്ല, മറ്റൊരു വ്യവസായിയെയും അവരുടെ ബിസിനസിനെയും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടത്തിയതെന്നാണ് വ്യക്തമാവുന്നത്. അത് സംബന്ധിച്ച മൊഴികളാണ് ഇതുവരെ ലഭ്യമായിരിക്കുന്നത്.

Related Articles

Back to top button