കടുത്ത വിഭാ​ഗീയത…. കുട്ടനാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് സിപിഐഎം…

കടുത്ത വിഭാ​ഗീയതയെ തുടർന്ന് കുട്ടനാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് സിപിഐഎം. സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നേരിട്ട് പങ്കെടുത്ത ജില്ലാ നേതൃ യോ​ഗത്തിലാണ് നടപടി. പത്തം​ഗ പുതിയ ഏരിയ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. വ‍ർഷങ്ങളായി കുട്ടനാട്ടിൽ തുടരുന്ന വിഭാ​ഗീയ പ്രവ‍ർത്തനങ്ങൾ ആലപ്പുഴയിലെ സിപിഐഎമ്മിന് തലവേദനയായിരുന്നു. കുട്ടനാട്, തകഴി ഏരിയ കമ്മിറ്റികളിൽ നിന്ന് കൊഴിഞ്ഞുപോക്കും വ്യാപകമായി.

കഴിഞ്ഞ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളിലും പാ‍ർട്ടിക്കുള്ളിലെ തമ്മിലടി രൂക്ഷമായിരുന്നു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ജില്ലാ നേതൃത്വം ഒന്നിലധികം തവണ ഇടപെട്ടെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടായില്ല. തുടർന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ.
സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ജില്ലാ നേതൃയോ​ഗത്തിൽ ഇന്ന് നേരിട്ട് പങ്കെടുത്തു. പിന്നാലെ 19 അം​ഗ ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു.

Related Articles

Back to top button