പിടിഎ ഫണ്ട് അടച്ചില്ല ; പത്താം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം

പിടിഎ ഫണ്ട് അടയ്ക്കാത്തതിന് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപികയുടെ മർദ്ദനം. ഒറ്റപ്പാലം അനങ്ങനടി ഹൈസ്കൂലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ കുടുംബം ഒറ്റപ്പാലം പോലീസിൽ പരാതി നൽകി. കുട്ടിയെ ക്ലാസിൽ വെച്ച് മറ്റുകുട്ടികളുടെ മുന്നിൽവച്ച് അധ്യാപിക മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് അധ്യാപികയെ പതിനഞ്ചു ദിവസത്തേക്ക് സ്കൂളിൽ നിന്നും മാറ്റി നിർത്താൻ പിടിഎ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



