കോവിഡ് ബാധിതനായ 67-കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി…ഭാര്യയ്ക്കും ബന്ധുവിനും ….

പിലിക്കോട് മടിവയലിൽ കോവിഡ് ബാധിതനായ 67-കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ വീതം പിഴയും ശിക്ഷ. പിലിക്കോട് മടിവയലിൽ പത്താനത്ത് കുഞ്ഞമ്പുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാംപ്രതിയും കുഞ്ഞമ്പുവിന്റെ ഭാര്യയുമായ ജാനകി എന്ന വെമ്പിരിച്ചി ജാനകി (55) രണ്ടാം പ്രതി രാജേഷ് എന്ന ഉണ്ട രാജേഷ് (40) എന്നിവരെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി-രണ്ട് ജഡ്ജി രാമു രമേഷ് ചന്ദ്രബാനു ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ പ്രതികൾ നാലുമാസം കൂടി അധിക തടവ് അനുഭവിക്കണം. കൂടാതെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറിയെന്ന കുറ്റത്തിന് രണ്ടാംപ്രതിക്ക് 10 വർഷം അധികതടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയായ അനിൽ എന്ന അനിമാമൻ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു.

Related Articles

Back to top button