വെസ്റ്റ് ഇൻഡീസിനോട് പരമ്പര തോറ്റ് ബംഗ്ലാദേശ്…

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയിൽ കലാശിക്കുകയും പരമ്പര 1-0ന് കൈവിടുകയും ചെയ്തതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നങ്ങൾക്ക് തിരിച്ചടി നേരിട്ട് ബംഗ്ലാദേശ്. മത്സരം സമനിലയിലായതോടെ ബംഗ്ലാദേശിന്‍റ് പോയിന്‍റ് ശതമാനം 45.83 ആയി കുറഞ്ഞു. പരമ്പര തോറ്റെങ്കിലും പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തന്നെയാണ് ബംഗ്ലാദേശ്. എന്നാല്‍ ആദ്യ രണ്ട് സ്ഥാനത്തുള്ള ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയുമായുള്ള പോയിന്‍റ് വ്യത്യാസം വർധിച്ചത് ബംഗ്ലാദേശിന്‍റെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവും. പരമ്പര വിജയത്തോടെ വെസ്റ്റ് ഇൻഡീസിന്‍റെ പോയിന്‍റ് ശതമാനം 27.38 ആയി ഉയർന്നുവെങ്കിലും എട്ടാം സ്ഥാനത്ത് തന്നെയാണ്. ദക്ഷിണാഫ്രിക്കയോട് പരമ്പര തോറ്റ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്ത് തുടരുമ്പോൾ ബംഗ്ലാദേശിന് തൊട്ടുമുന്നിൽ ഇന്ത്യ നാലാം സ്ഥാനത്താണ്.

Related Articles

Back to top button