കാസർകോട് മെഡിക്കൽ കോളജ് നിർമ്മാണം ഒരു വർഷം കൊണ്ട് പൂർത്തീയാക്കും…. മന്ത്രി കെ മുരളീധരൻ

കാസർഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. കാസർകോട്, വയനാട് , ഇടുക്കി ജില്ലകൾക്ക് പ്രത്യക പരിഗണന നൽകും, ഇവിടെ നിന്നും സർക്കാർ ഡോക്ടർമാരുടെ രണ്ടു വർഷത്തേക്ക് സ്ഥലം മാറ്റം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കാസർഗോഡ് മെഡിക്കൽ കോളേജിന്റെ നിർമ്മാണം ഒരു വർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ശ്രമം. കാസർഗോഡ് ജില്ലയിൽ ആരോഗ്യ മേഖലയ്ക്ക് മുന്തിയ പരിഗണന നൽകുമെന്നും മന്ത്രി കെ മുരളീധരൻ ഉറപ്പുനൽകി.



