വിദ്വേഷ യൂട്യൂബര്‍ ഷാജൻ സ്കറിയയെക്കുറിച്ചുള്ള ചോദ്യത്തോട് യൂസഫലി….

വിദ്വേഷ യൂട്യൂബര്‍ ഷാജന് സ്കറിയയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി. ഷാജന് സ്കറിയ ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ചായിരുന്നു ചോദ്യം. എന്നാല്‍ ഇത്രയും നല്ല സമയത്ത് വേറെ എന്തൊക്കെ പറയാനുണ്ട്. നല്ല കാര്യങ്ങള്‍ പറയൂ എന്നായിരുന്നു യൂസഫലിയുടെ പ്രതികരണം. യൂട്യൂബര്‍ എന്നൊക്കെയല്ലാതെ തങ്ങളുടെ കാര്യങ്ങള്‍ ഒരുപാട് പറയാനുണ്ടല്ലോയെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. ഊദ് അല്‍ മുതിനയില് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടന വേളയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം എ യൂസഫലി.
ലോകത്തിലെ ഏറ്റവും നല്ല ഭരണഘടന നമ്മുടേത് ആണ്. ഞാന്‍ ഫ്ളൈറ്റിലിരുന്ന് ആ ഭരണഘടന വായിക്കാറുണ്ട്. മഹാനായ അംബേദ്കര്‍ എഴുതിയ ഭരണഘടനയില്‍ ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ, അതിനെല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്. അവിടെ വെച്ച് നിര്‍ത്തണം എന്നും യൂസഫലി പറഞ്ഞു.



