സ്വര്‍ണം വാങ്ങാനൊരുങ്ങുകയാണോ? ഹാള്‍മാര്‍ക്കിങ് ചാര്‍ജ് കൂടി ബില്ലില്‍ ശ്രദ്ധിക്കണം….

സ്വര്‍ണം വാങ്ങുമ്പോള്‍ തൂക്കം, പരിശുദ്ധി, പണിക്കൂലി, ജിഎസ്ടി എന്നിവയെല്ലാം നാം പരിശോധിക്കാറുണ്ട്. അതേ സമയം തന്നെ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഹാള്‍മാര്‍ക്കിങ് ചാര്‍ജും ശ്രദ്ധിക്കണം. 2021ല്‍ സ്വര്‍ണാഭരണങ്ങള്‍ക്കും സ്വര്‍ണത്തില്‍ നിര്‍മിച്ച മറ്റു വസ്തുക്കള്‍ക്കും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ചില വിഭാഗങ്ങളില്‍പ്പെട്ട സ്വര്‍ണ ഉല്‍പന്നങ്ങള്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവുണ്ട്. സ്വര്‍ണത്തിന്റെ പരിശുദ്ധിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുകയാണ് ഹാള്‍മാര്‍ക്കിങ്ങിന്റെ ലക്ഷ്യം. പണം നല്‍കി വാങ്ങുന്ന സ്വര്‍ണത്തിന് അവകാശപ്പെടുന്ന അതേ പരിശുദ്ധിയുണ്ടെന്ന് ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കേഷന്‍ സംവിധാനമാണിത്. ഹാള്‍മാര്‍ക്കില്‍ പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളത്.

Back to top button