92കാരിയായ മുൻ അധ്യാപികയുടെ വീടിന് നേരെ കരിഓയിൽ ആക്രമണം…

കണ്ണൂർ: മുഴപ്പാല നരിക്കോട് 92കാരിയായ മുൻ അധ്യാപികയുടെ വീടിന് നേരെ കരിഓയിൽ ഒഴിച്ച് ആക്രമണം. നരിക്കോട് യു.പി. സ്കൂൾ മുൻ പ്രധാനാധ്യാപികയും നരിക്കോട്ടെ കുന്നിനാത്ത് വീട്ടിൽ താമസക്കാരിയുമായ പി.കെ. നാരായണി ടീച്ചറുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ മുൻവശത്തെ വരാന്തയിലും വാതിലിലും ചുമരിലുമാണ് കരിഓയിൽ ഒഴിച്ച് വികൃതമാക്കിയത്.

നാരായണി ടീച്ചറും സഹായിയുമാണ് വീട്ടിൽ താമസിക്കുന്നത്. കരിഓയിൽ കൊണ്ടുവന്ന ക്യാനും ചെരുപ്പും വീടിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ചക്കരക്കൽ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.കെ. ജയരാജൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.സി. അബ്ദുൾ റഹിമാൻ, വാർഡ് മെമ്പർ മധു എന്നിവർ സ്ഥലം സന്ദർശിച്ചു. ഈ പ്രദേശത്തെ മറ്റ് ചില വീടുകൾക്കുനേരെയും മുമ്പ് കരിഓയിൽ ഒഴിച്ച് ആക്രമണം നടത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button