സുഹൃത്തിനൊപ്പം അപ്പാർട്ട്മെന്റിലെത്തി… 22കാരൻ കുഴഞ്ഞുവീണ് മരിച്ചു

കാക്കനാട്: സുഹൃത്തിനൊപ്പം അപ്പാർട്ട്മെന്റിലെത്തിയ 22കാരൻ കുഴഞ്ഞുവീണ് മരിച്ചു. ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജു (22) ആണ് മരിച്ചത്. സംഭവത്തിൽ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ബ്രൈറ്റും ചെമ്പുമുക്ക് സ്വദേശിനിയായ സുഹൃത്തും ഇടച്ചിറയിലെ അപ്പാർട്ട്മെന്റിൽ എത്തിയത്. രാത്രി എട്ട് മണിയോടെ ബ്രൈറ്റ് കുഴഞ്ഞുവീണതായി യുവതി പൊലീസിനെ അറിയിച്ചു.

തുടർന്ന് ബ്രൈറ്റിന്റെ സഹോദരനെ വിവരമറിയിച്ച് സ്ഥലത്തെത്തിച്ചു. ഇരുവരും ചേർന്ന് യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ബന്ധുക്കൾക്കൊപ്പം പോകാൻ അനുവദിച്ചു. അതേസമയം, ബ്രൈറ്റ് കുഴഞ്ഞുവീണതിന് പിന്നാലെ ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം. അപ്പാർട്ട്മെന്റിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നിട്ടും സഹോദരൻ എത്തുന്നതുവരെ യുവാവിനെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ആശുപത്രിയിലെത്തിക്കുന്നതിലുണ്ടായെന്ന് ആരോപിക്കപ്പെടുന്ന കാലതാമസവും പരിശോധിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

Related Articles

Back to top button