എംഎൽഎ ഫണ്ടിൽ നിന്ന് കെഎസ്ആർടിസിക്ക് പുതിയ ബസുകൾ; 79 ഭരണപക്ഷ എംഎൽഎമാർ സമ്മതം..

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കാതെ പുതിയ ബസുകൾ നിരത്തിലിറക്കാനുള്ള പദ്ധതിക്ക് ഭരണപക്ഷ എംഎൽഎമാരുടെ പിന്തുണയേറുന്നു. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് ബസുകൾ വാങ്ങാനുള്ള പദ്ധതിയിൽ 102 ഭരണപക്ഷ അംഗങ്ങളിൽ 79 പേരും ഇതിനകം സമ്മതപത്രം കൈമാറി.
പഴക്കമേറിയ ബസുകളെ ആശ്രയിച്ചുള്ള സർവീസുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും കെഎസ്ആർടിസിക്ക് വെല്ലുവിളിയാകുന്നതിനിടെയാണ് പുതിയ ബസുകൾ വാങ്ങാൻ എംഎൽഎ ഫണ്ട് ഉപയോഗിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ പത്തുവർഷത്തിനിടെ ആയിരത്തിലധികം പുതിയ ബസുകൾ മാത്രമാണ് കോർപ്പറേഷൻ നിരത്തിലിറക്കിയത്. സർക്കാർ ഖജനാവിന് അധിക ബാധ്യതയുണ്ടാക്കാതെ ബസ് ലഭ്യമാക്കുന്നതിനൊപ്പം സ്വന്തം മണ്ഡലങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ



