V D സതീശൻ മന്ത്രിസഭയെ പരിഹസിച്ച് A A റഹീം….

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികള്‍ക്ക് തലമുണ്ഡനവും ഉദ്യോഗസ്ഥര്‍ക്ക് നാടുകടത്തലുമാണ് വി ഡി സതീശന്‍ മന്ത്രിസഭയുടെ രീതിയെന്ന വിമര്‍ശനവുമായി എ എ റഹീം എംപി. 12 ദിവസമായി തുടര്‍ച്ചയായി വളര്‍മതി നിരാഹാര സത്യാഗ്രഹം തുടരുകയാണെന്നും സമരപന്തലിലെത്തി എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിവൈഎഫ്‌ഐയുടെ ഐക്യദാര്‍ഢ്യം അറിയിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഉദ്യോഗാര്‍ത്ഥികള്‍ക്ക് തലമുണ്ഡനവും ഉദ്യോഗസ്ഥര്‍ക്ക് നാടുകടത്തലുമാണ് വി ഡി സതീശന്‍ മന്ത്രിസഭയുടെ രീതി. 125 ദിവസമായി എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലാണ്. 12 ദിവസമായി തുടര്‍ച്ചയായി വളര്‍മതി നിരാഹാര സത്യാഗ്രഹം തുടരുകയാണ്. വിശദമായി ഉദ്യോഗാര്‍ത്ഥികളുമായി സംസാരിച്ചു. അവര്‍ക്ക് ഡിവൈഎഫ്‌ഐയുടെ ഐക്യദാര്‍ഢ്യം അറിയിച്ചു. ഈ സമരം ജനാധിപത്യ വിരുദ്ധമായ, നിഷേധാത്മകമായ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് എന്നതാണ് കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നില്‍ പറയാനുള്ള ഗൗരവതരമായ വിഷയം.

സമരം ചെയ്യുന്ന വളര്‍മതി അടക്കമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ്. 12 ദിവസമായി പൂര്‍ണ നിരാഹാര സത്യാഗ്രഹം നടത്തുന്ന വളര്‍മതി എന്നോട് പറഞ്ഞത്, ശാരീരിക ക്ഷമത കൊണ്ടല്ല മറിച്ച് മാനസിക ക്ഷമത കൊണ്ടാണ് ഇങ്ങനെ കിടക്കുന്നതെന്നാണ്. അത് മരണം വരെയും തുടരുമെന്നും അവർ പറഞ്ഞു. ഒരു രക്തസാക്ഷി ഉണ്ടായാല്‍ മാത്രമേ സര്‍ക്കാരിന്റെ കണ്ണുതുറക്കുകയുള്ളു എങ്കില്‍ അതിനും തയ്യാറാണെന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്.’- എ എ റഹീം വിശദീകരിച്ചു.രാഷ്ട്രീയ വാർത്ത

Related Articles

Back to top button