വാഹനാപകടത്തില്‍ വീരമൃത്യു വരിച്ച സൈനികൻ അരുണ്‍ രാജിന്‍റെ ഭൗതിക ശരീരം അര്‍ദ്ധ രാത്രിയോടെ നാട്ടിലെത്തിക്കും….സംസ്കാരം നാളെ

ജമ്മുകശ്മീരിലെ കാര്‍ഗിലില്‍ സൈനീക വാഹനാപകടത്തില്‍ വീരമൃത്യു വരിച്ച കോഴിക്കോട് ചേളന്നൂര്‍ സ്വദേശി എസ്.ആര്‍ അരുണ്‍ രാജിന്‍റെ ഭൗതിക ശരീരം ഇന്ന് അര്‍ദ്ധ രാത്രിയോടെ നാട്ടിലെത്തിക്കും. ചേളന്നൂര്‍ പെരുംപൊയിലിലെ കാര്‍ത്തിക വീട്ടില്‍ നാളെ രാവിലെ എട്ടുമണിവരെ പൊതുദര്‍ശനം ഉണ്ടാകും. എട്ട് മണിയോടെ വീട്ടുവളപ്പിലാണ് പൂര്‍ണ്ണ സൈനീക ബഹുമതികളോടെ സംസ്കാരം. കാർഗിലിൽ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തിൽ അരുൺ രാജിനൊപ്പം മറ്റൊരു സൈനികനും വീരമൃത്യു വരിച്ചു. മദ്രാസ് എഞ്ചിനിയറിങ്ങ് ഗ്രൂപ്പിൽ ഹവിൽദാറായിരുന്നു അരുൺ രാജ്. 21 വർഷമായി സൈന്യത്തിലാണ്.

Related Articles

Back to top button