പാളയം പ്രദീപന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് രമ്യ ഹരിദാസ് എംഎൽഎ… നടപടി പിൻവലിച്ചാൽ കേസ്….

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി കേസിൽ സസ്പെൻഷനിലായ പാളയം പ്രദീപനെ തിരിച്ചെടുക്കാനുള്ള നീക്കവുമായി രമ്യ ഹരിദാസ് എംഎൽഎ രംഗത്ത്. പാളയം പ്രദീപന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നും, അങ്ങനെ ചെയ്താൽ കേസ് പിൻവലിക്കാം എന്നും രമ്യ ഹരിദാസ് കെപിസിസിയെ അറിയിച്ചതായാണ് വിവരം. എന്നാൽ പാളയം പ്രദീപനെ ഇനി മണ്ഡലത്തിലേക്ക് തിരികെ വേണ്ട എന്ന ശക്തമായ നിലപാടിലാണ് ചിറയിൻകീഴിലെ മറ്റ് കോൺഗ്രസ് നേതാക്കൾ.

ചിറയിൻകീഴ് കയ്യാങ്കളി സംഭവത്തിൽ പാളയം പ്രദീപിനെയും സജാദിനെയും ആറുമാസത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ ഗുരുതരമായ അച്ചടക്കലംഘനം ഇരുവരും നടത്തിയെന്നാണ് അന്വേഷണ സമിതി കണ്ടെത്തിയത്. തുടർന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ ആണ് ഇവർക്കെതിരെയുള്ള സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Related Articles

Back to top button