ശ്രീകാര്യം കൊലപാതകത്തിൽ നിർണായക പുരോഗതി… ഒരാൾ കൂടി പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിറാം (17) കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിൽ ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. നിലവിൽ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട അഭിറാമിന്റെ സുഹൃത്തായ 17 കാരനാണ് കേസിലെ മുഖ്യപ്രതി. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ ഉമർ കാപ്പ കേസ് പ്രതിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴക്കൂട്ടം, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളിൽ ഉമറിനെതിരെ മോഷണം, ലഹരിമരുന്ന് കടത്ത്, അടിപിടി തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. കൂടാതെ, കൊലപാതകം നടന്ന സമയത്ത് ഉമറും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടിക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

Related Articles

Back to top button