കാലടി സംസ്കൃത സർവകലാശാലയിൽ ഉടൻ നിരാഹാര സമരം തുടങ്ങാൻ വിദ്യാർത്ഥികൾ

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിഷയങ്ങളിൽ മാപ്പപേക്ഷ നൽകി തിരികെ കയറാനില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ്. സഞ്ജീവ്. മാപ്പ് പറയൽ കീഴടങ്ങലാകും. വിദ്യാർത്ഥികൾ നിരാഹാര സമരം ഉടൻ തുടങ്ങുമെന്നും എസ്എഫ്ഐ വ്യക്തമാക്കി. മാപ്പപേക്ഷ നൽകിയാൽ കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 12 പേരെ തിരിച്ചെടുക്കാമെന്ന് സർവകലാശാല സിൻഡിക്കേറ്റ് അറിയിച്ചിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, പ്രസിഡൻറ് എന്നിവരുൾപ്പെടെ നാല് പേർക്കെതിരായ നടപടി പിൻവലിക്കില്ല. പരീക്ഷയെഴുതാൻ അനുവദിക്കുന്നത് കോടതി തീരുമാനം അനുസരിച്ച് മതിയെന്നാണ് സിൻഡിക്കേറ്റിന്റെ തീരുമാനം. 12 പേരും മാപ്പപേക്ഷ നൽകണം. എങ്കിൽ മാത്രമാകും തിരിച്ചെടുക്കുക. വിഷയത്തിൽ കോടതിയുടെ തീരുമാനം നാളെയാണ്.



