ഡ്രൈ ഡേയിൽ മദ്യവിൽപ്പന… 124 കുപ്പികളുമായി 49-കാരൻ….

കൊല്ലം: ഓച്ചിറയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന വൻ മദ്യശേഖരം എക്സൈസ് സംഘം പിടികൂടി. ചങ്ങൻകുളങ്ങര കൊച്ചുമഠത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ (49) വീട്ടിൽ നിന്നാണ് 62 ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം കണ്ടെത്തിയത്. ഡ്രൈ ഡേയിൽ മദ്യം വിൽപ്പന നടത്തുന്നതിനിടെയാണ് ഗോപാലകൃഷ്ണൻ എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 124 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 62 ലീറ്റർ മദ്യമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഗോപാലകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി എക്സൈസ് അറിയിച്ചു.

Related Articles

Back to top button