വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം… അടിയന്തര ഇടപെടലുമായി മന്ത്രി കെ.എ. തുളസി….

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിനിടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 17-കാരിയായ വിദ്യാർത്ഥിനിയെ ജാതിപ്പേര് വിളിച്ചും നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ വിധികർത്താവ് അധിക്ഷേപിച്ചെന്ന പരാതിയിൽ അടിയന്തര ഇടപെടലുമായി പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് കത്ത് നൽകി. കൂടാതെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.



