രമ്യ ഹരിദാസ് എംഎൽഎയ്ക്ക് ഫോണിൽ അധിക്ഷേപം…കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ ഫോണില്‍ വിളിച്ച് അധിക്ഷേപം നടത്തിയ സംഭവത്തില്‍ കേസ് എടുത്ത് പൊലീസ്. എംഎല്‍എ ഹോസ്റ്റലിലെ ലാന്‍ഡ് ഫോണ്‍ നമ്പറില്‍ വിളിച്ച് ആയിരുന്നു അധിക്ഷേപം. തുടര്‍ന്ന് എംഎല്‍എ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിരുന്നു.
27ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഫോണ്‍കോള്‍ എത്തിയത്. എംഎല്‍എ ഹോസ്റ്റല്‍ നിളയിലെ 46-ാം നമ്പര്‍ മുറിയിലെ ഫോണിലേക്ക് ആണ് കോള്‍ എത്തിയത്. എംഎല്‍എയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



