സ്വർണവിലയിൽ വൻ ഇടിവ്…. പവന് ഒറ്റയടിക്ക്…

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,040 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,04,320 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ അറിയിച്ചത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. പവന് 1,05,560 രൂപയിലായിരുന്നു വ്യാപാരം. ഇതിൽനിന്നാണ് ഇന്ന് വിലയിൽ വലിയ ഇടിവുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 210 രൂപയും 10 ഗ്രാമിന് 2,100 രൂപയുമാണ് വില.



