വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ യുവാവ് കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടയിൽ യുവാവ് കിണറ്റിൽ വീണു. ചെമ്പുക്കാവ് സ്വദേശിയായ ബാബു എന്ന ആളാണ് കിണറ്റിലേക്ക് വീണത്. കിണറിന്റെ കൈവരിയിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. ഇയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന പുരോഗമിക്കുകയാണ്.

Related Articles

Back to top button