കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രത്തെ തള്ളാതെ മുഖ്യമന്ത്രി….

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾക്കും പ്രവർത്തനങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്ബി വഴി എടുത്ത കടങ്ങൾ കാരണം സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കിഫ്ബിയുടെ പേരിൽ വലിയ തോതിൽ കടബാധ്യത വരുത്തിവെച്ചത് കഴിഞ്ഞ സർക്കാരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബി ഉയർന്ന പലിശയ്ക്കാണ് കടം വാങ്ങിയിരിക്കുന്നതെന്നും ഇതിന് സർക്കാർ ഗ്യാരണ്ടി നിൽക്കേണ്ടി വരുന്നുണ്ടെന്നും ധനവകുപ്പ് പോലും അറിയാതെയാണ് കിഫ്ബിയിൽ നിയമനങ്ങൾ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button