ഓപ്പറേഷൻ തെളിമ… സംസ്ഥാത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന….

ഓപ്പറേഷൻ തെളിമയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ നടപടിയെടുത്തു. കോഴിക്കോട് ജില്ലയിൽ മാത്രം നിലവാരമില്ലാത്ത 440 ലിറ്റർ ഭക്ഷ്യ എണ്ണയാണ് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചത്.

വൻതോതിൽ എണ്ണക്കടികൾ നിർമ്മിച്ച് റീട്ടെയിൽ കടകളിലേക്കും ഹോട്ടലുകളിലേക്കും വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന നടന്നത്. കോഴിക്കോട് ജില്ലയിൽ പുലർച്ചെ ആരംഭിച്ച മിന്നൽ പരിശോധനയിൽ ആവർത്തിച്ച് ഉപയോഗിച്ച 440 ലിറ്റർ ഭക്ഷ്യ എണ്ണയും വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്ത ആയിരത്തോളം എണ്ണക്കടികളും നശിപ്പിച്ചു. ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം ഉറപ്പിക്കുന്നതിനായി മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ജില്ലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും വൃത്തിഹീനമായി പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

Related Articles

Back to top button