മുട്ടയും ചെമ്പരത്തിയും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ?… ഔഷധിയിൽ സൗന്ദര്യചികിത്സ നടത്തിയിട്ടില്ല….

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ സ്ഥാപനത്തിന്റെ ചിലവിൽ സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണം ശക്തമായി നിഷേധിച്ച് ശോഭന ജോർജ്. ഔഷധിയിൽ താൻ യാതൊരുവിധ ചികിത്സയും നടത്തിയിട്ടില്ലെന്നും, ആരോപണത്തിന് ആധാരമായ രേഖകൾ ഉണ്ടെങ്കിൽ പുറത്തുവിടണമെന്നും അവർ വ്യക്തമാക്കി.

‘മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ?; എന്ന് ചോദിച്ച അവർ, തനിക്കെതിരെ സഭയിൽ വ്യാജ ആരോപണം ഉന്നയിച്ച വി.പി. സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും അറിയിച്ചു. ശോഭന ജോർജ് ഔഷധി ചെയർപേഴ്സണായിരുന്ന കാലത്ത്, സ്ഥാപനത്തിന്റെ പഞ്ചകർമ ആശുപത്രിയിലെ ഡീലക്സ് എസി മുറിയിൽ വെച്ച് അനധികൃതമായി സൗന്ദര്യചികിത്സ നടത്തിയെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലുള്ളത്. 3 കിലോ ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടകളും ഇതിനായി ഉപയോഗിച്ചെന്നും, ഔഷധിയുടെ ഔദ്യോഗിക ഫണ്ടും ഡോക്ടർമാരുടെ സേവനവും ഇതിനായി ദുരുപയോഗം ചെയ്തുവെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

Related Articles

Back to top button