പിഎസ്സി ഭരണസമിതിക്ക് എതിരായ ഗവർണറുടെ കത്തിനെ കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി….

തിരുവനന്തപുരം: പി.എസ്.സി ഭരണസമിതിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഗവർണർ അയച്ച കത്തിനെക്കുറിച്ച് തനിക്ക് വിവരമൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിനെ അറിയിച്ചുകൊണ്ടായിരിക്കില്ല ഗവർണർ ഇത്തരമൊരു കത്തയച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പി.എസ്.സിക്കെതിരെ നിലവിൽ ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിൽ തന്നെ മുന്നോട്ടുപോകും. ഇതുമായി ബന്ധപ്പെട്ട കോടതിയുടെ വിമർശനങ്ങളെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നുവെന്നും പി.എസ്.സിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത പൂർണ്ണമായും വീണ്ടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button