ചേർത്തലയിൽ ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള കാന നിർമാണം നിലച്ചു; ഇരുപതോളം കുടുംബങ്ങൾ…

ചേർത്തല: ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള കാന നിർമാണത്തിനായി നഗരസഭാ റോഡ് മുറിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാത്തതിനെത്തുടർന്ന് നഗരസഭ 14-ാം വാർഡിലെ ഇരുപതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ചേർത്തല പൊലീസ് സ്റ്റേഷന് വടക്കുഭാഗത്താണ് ജനജീവിതത്തെ ദുസ്സഹമാക്കുന്ന ഈ ദുരവസ്ഥ. ചേർത്തല നഗരത്തിൽനിന്നു തുടങ്ങി 14-ാം വാർഡിലൂടെ കടന്ന് ദേശീയപാതയിൽ ചേരുന്ന പ്രധാന നഗരസഭാ റോഡാണ് പൊലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള കാനയ്ക്കായി പൂർണമായും പൊളിച്ചിട്ടത്.



