ഗവർണറുടേത് ഭരണഘടനാ വിരുദ്ധ നിലപാട്…. പി.എസ്.സി.യെ അട്ടിമറിക്കാൻ ബി.ജെ.പി. ശ്രമിക്കുന്നുവെന്ന്…

തിരുവനന്തപുരം: പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടേത് തികച്ചും ഭരണഘടനാ വിരുദ്ധമായ നിലപാടാണെന്നും, പി.എസ്.സി.യെ അട്ടിമറിക്കാൻ ബി.ജെ.പി. ഗവർണറെ ആയുധമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പി.എസ്.സി. ചെയർമാനെതിരെയുള്ള നടപടിയിൽ മുഖ്യമന്ത്രിയും മന്ത്രിസഭയും ഔദ്യോഗിക നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ യു.ഡി.എഫ്. ഗവർണറുടെ നിലപാടിനെ പിന്തുണക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ജനറിക് മരുന്നുകൾക്കെതിരെ എൽ.ഡി.എഫിന്റെ മുൻ ആരോഗ്യമന്ത്രിമാർ രംഗത്തുവന്നു എന്നത് പച്ചക്കള്ളമാണ്. ക്ലിനിക്കൽ ട്രയൽ നടത്തുന്ന മരുന്ന് എന്തിന് നൽകിയെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പി.പി. ദിവ്യയുടെ കത്ത് ഇതുവരെ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടില്ല. ദിവ്യയുടെ കാര്യത്തിലോ അവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിലോ ഇപ്പോൾ കൂടുതൽ മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button