സിഎംആർഎൽ മാസപ്പടി കേസ്; അന്വേഷണം സ്റ്റേ ചെയ്‌ത സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പിണറായി

സിഎംആർഎൽ-എക്‌സാലോജിക്‌ മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മറ്റന്നാൾ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ കൊണ്ടുവരാനാണ് നീക്കം. അപ്പീലിൽ തീരുമാനം ഉണ്ടാകുന്നതിന് മുൻപേയുള്ള ഇഡി നീക്കങ്ങൾ തടയാനായി റിട്ട് ഹ‍ർജി നൽകാനുള്ള കാര്യവും പരിഗണനയിലുണ്ട്. അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലെത്താൻ പിണറായി അതിവേഗ നീക്കങ്ങളാണ് നടത്തുന്നത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി നൽകിയ ഹർജി തന്നെ പുതിയ നമ്പറിട്ട് ഡിവിഷൻ ബെ‍ഞ്ചിന്റെ പരിഗണനയക്ക് എത്തും. ഈ ശനിയാഴ്ച തന്നെ അപ്പീൽ പരിഗണിക്കാനാണ് സാധ്യത.

Related Articles

Back to top button