എറണാകുളത്ത് സിനഗോഗിന് മുന്നിൽ തീയിട്ട കേസ്; അന്വേഷണസംഘം പൂനെയിൽ

എറണാകുളം മാര്‍ക്കറ്റിലെ കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പൂനെയിലെത്തി. കേസിലെ പ്രതിയായ എബിൻ പോൾ പഠിച്ച സ്ഥാപനത്തിൽ നിന്നും വിവരങ്ങൾ തേടാനായാണ് അന്വേഷണ സംഘം പൂനെയിൽ എത്തിയിരിക്കുന്നത്. പ്രതിയുടെ പശ്ചാത്തലം മനസ്സിലാക്കാനായാണ് ഇയാൾ പഠിച്ച സ്ഥാപനത്തിൽ എത്തി വിവരങ്ങൾ തേടുന്നത്.
