രാവിലെ കുറഞ്ഞു, ഉച്ചയ്ക്ക് ശേഷവും… സ്വർണവിലയിൽ വൻ മാറ്റം

സംസ്ഥാനത്ത് സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷവും ഇടിവ്. ഇന്ന് രണ്ടാം തവണയും വില കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന് 1,07,120 രൂപയായി. ഉച്ചയ്ക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായി വില. രാവിലെ തന്നെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

രാവിലെ ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്. അന്ന് ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായിരുന്നു വില. ഉച്ചയ്ക്ക് ശേഷമുള്ള ഇടിവ് കൂടി കണക്കിലെടുക്കുമ്പോൾ ഇന്ന് ഒരു പവൻ സ്വർണത്തിന് ആകെ 1,440 രൂപയുടെ കുറവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 300 രൂപയും 10 ഗ്രാമിന് 2,300 രൂപയുമാണ് വിലയെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button