മകൻ മരിച്ചിട്ട് മാസങ്ങൾക്ക് ശേഷം… വീട്ടമ്മ ട്രെയിൻ തട്ടി മരിച്ച നിലയിൽ

തിരുവനന്തപുരം നരുവാമൂട് മൊട്ടമൂട്ടിൽ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമൂട് വള്ളോട്ടുകോണം പുത്തൻവീട്ടിൽ മധുവിന്റെ ഭാര്യ മിനി (49) ആണ് മരിച്ചത്. തിരുവനന്തപുരം – കന്യാകുമാരി റെയിൽപാതയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തിരുനെൽവേലിയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടിയാണ് മിനിയെ തട്ടിയത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു മിനി. ഒന്നര വർഷം മുമ്പ് മിനിയുടെ മൂത്ത മകൻ ആഴിമലയിലെ പാറയിൽ നിന്ന് കാൽ വഴുതി കടലിൽ വീണ് മരിച്ചിരുന്നു. മകന്റെ മരണത്തെത്തുടർന്നുണ്ടായ മാനസിക വിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നരുവാമൂട് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



