വഖഫ് ബോർഡ് നിയമനത്തിൽ സമവായം… എപി വിഭാഗത്തെയും ഉൾപ്പെടുത്തും, ഹജ്ജ് കമ്മിറ്റി ചെയർമാൻ….

തിരുവനന്തപുരം: ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ വഖഫ് ബോർഡ് നിയമനത്തിൽ സമവായം. എപി വിഭാഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താൻ തീരുമാനമായി. എപി വിഭാഗം നിർദ്ദേശിക്കുന്ന വ്യക്തിക്ക് ബോർഡിൽ അംഗത്വം നൽകും. മുഖ്യമന്ത്രിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് സമവായ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. പൊന്നാനി എം.എൽ.എ നൗഷാദ് അലിയും ചർച്ചകളിൽ സജീവമായി ഇടപെട്ടിരുന്നു.

സമവായത്തിന്റെ ഭാഗമായി നിലവിലെ കാന്തപുരം വിഭാഗത്തിൽ നിന്നുള്ള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് ആ സ്ഥാനത്തുനിന്ന് രാജി വെയ്ക്കും. വഖഫിൽ സമവായത്തിലെത്തിയതായി മന്ത്രി എൻ. ഷംസുദ്ദീൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങൾ വരുമെന്നും എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ അന്തിമധാരണയിലെത്തുന്നതിന്റെ ഭാഗമായി വഖഫ് മന്ത്രി ഇന്ന് വൈകിട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരെ നേരിട്ട് കണ്ട് ചർച്ച നടത്തും.

Related Articles

Back to top button