‘ഏറ്റവും നന്നായി ചെയ്യുന്ന കാര്യത്തിലേക്ക് രാഹുൽ ഗാന്ധി മടങ്ങിയെത്തി’, ഗ്യാനേഷ് പ്രക്ഷോഭത്തിനിടെ…

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് അവധി നൽകി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശ യാത്രയിലാണെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി രൂക്ഷ പരിഹാസവുമായി ബി ജെ പി. രാഹുൽ നവരാത്രി അവധിയെടുത്ത് വിദേശയാത്രയിലാണെന്ന വാർത്തകൾ ശരിയാണെന്നാണ് ബി ജെ പി പറഞ്ഞുവയ്ക്കുന്നത്. ഏറ്റവും നന്നായി ചെയ്യാനറിയുന്ന കാര്യത്തിലേക്ക് രാഹുൽ തിരിച്ചെത്തി എന്നാണ് ബി ജെ പി വക്താവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചത്. രാഹുൽ വിദേശത്ത് എന്ത് ചെയ്യുകയാണെന്നും ബി ജെ പി ചോദിച്ചു. ജോലി ചെയ്യുന്നതിനെക്കാൾ കൂടുതൽ വിശ്രമിക്കുന്ന ആളാണ്, വോട്ട് മോഷ്ടാവ് എന്ന് വിളിച്ചു പറയുന്നതെന്നും ബി ജെ പി പരിഹസിച്ചു. അതേസമയം രാഹുൽ വിദേശത്താണെന്ന റിപ്പോർട്ടുകളോട് കോൺഗ്രസ് നേതാക്കൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button