ഹരിപ്പാട് ലോറിയും കാറും കൂട്ടിയിടിച്ചു…യുവതിക്ക് …ലോറി ഡ്രൈവർ രക്ഷപ്പെട്ടു….

ആലപ്പുഴ: ഹരിപ്പാട് മീൻ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് കാർ ഡ്രൈവർ ആരോപിച്ചു. സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ആളും ഓടി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.ദേശീയപാതയിൽ ഹരിപ്പാട് മാധവ ജംഗ്ഷനിൽ നിന്ന് താണാപ്പടിയിലേക്ക് പോകുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. കൊല്ലം രജിസ്ട്രേഷനിലുള്ള കാറും തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയുമാണ് കൂട്ടിയിടിച്ചത്.



