തിരുവനന്തപുരത്ത് ആറ്റിൽച്ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി….

ആറ്റിൽച്ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം മുദാക്കൽ സ്വദേശി അർച്ചനയുടെ മൃതദേഹമാണ് ഞായറാഴ്ച വാമനപുരം ആറ്റിൽനിന്ന് കണ്ടെത്തിയത്.ശനിയാഴ്ചയാണ് അർച്ചന വാമനപുരം ആറ്റിലേക്ക് ചാടിയത്. തുടർന്ന് കഴിഞ്ഞദിവസം തന്നെ അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരുന്നു. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.



